അഹ്മദാബാദ്: ഗുജറാത്തിൽ സന്തുലിത സംവരണ സമവാക്യവുമായി കോൺഗ്രസ് രംഗത്ത്. പ്രബല സമുദായമായ പേട്ടലർമാരെയും ദലിത് വിഭാഗങ്ങളെയും ഒരുപോലെ ഒപ്പം നിർത്താനാണ് നീക്കം. പേട്ടൽ സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (ഇ.ബി.സി) സംവരണം ഏർപ്പെടുത്തുമെന്നാണ് വാഗ്ദാനം. എന്നാൽ, അവർ ആവശ്യപ്പെട്ട ഒ.ബി.സി (മറ്റ് പിന്നാക്ക വിഭാഗം) പരിഗണന ലഭിക്കില്ല. പേട്ടൽ സമുദായത്തിന് ഒ.ബി.സി പരിഗണന നൽകരുതെന്ന് ഇൗയിടെ കോൺഗ്രസിൽ ചേർന്ന ദലിത് നേതാവ് അൽപേഷ് താകോർ ആവശ്യപ്പെട്ടിരുന്നു. പുതിയ തീരുമാനത്തിലൂടെ ഇരു വിഭാഗങ്ങളെയും ഒപ്പം നിർത്താനാവുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിെൻറ നിഗമനം.
പേട്ടൽ സമുദായത്തെ ഒ.ബി.സി സംവരണ പരിധിയിൽ കൊണ്ടുവന്നാൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണക്കാമെന്ന് പാട്ടീദാർ സംവരണ പ്രക്ഷോഭ നായകൻ ഹാർദിക് പേട്ടൽ പറഞ്ഞിരുന്നു. സംവരണ നയം ഉടൻ വ്യക്തമാക്കിയില്ലെങ്കിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നവംബർ മൂന്നിന് സൂറത്തിൽ നടത്തുന്ന റാലി തടസ്സപ്പെടുത്തുമെന്ന മുന്നറിയിപ്പും നൽകി. പാട്ടീദാർ അനാമത് ആേന്ദാളൻ സമിതി ശനിയാഴ്ച പാസാക്കിയ പ്രമേയത്തിൽ, ഒ.ബി.സി േക്വാട്ട വാഗ്ദാനം ചെയ്യാത്തപക്ഷം കോൺഗ്രസ് പ്രത്യാഘാതം നേരിടുമെന്ന് വ്യക്തമാക്കിയിരുന്നു.
ഇതേതുടർന്നാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഭരത് സിങ് സോളങ്കി പ്രഖ്യാപനവുമായി രംഗത്തുവന്നത്. തങ്ങൾ അധികാരത്തിലെത്തിയാൽ സംവരണ ബിൽ നിയമസഭയിൽ പാസാക്കും. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ എതിർത്താൽ സുപ്രീംകോടതിയെ സമീപിക്കും. അവിടെയും അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ 2019ൽ കേന്ദ്രത്തിൽ സർക്കാറുണ്ടാക്കുന്നപക്ഷം നടപ്പാക്കും -അദ്ദേഹം പറഞ്ഞു.
അതേസമയം, പാട്ടീദാർ നേതാവ് ദിനേഷ് മംബാനിയ കോൺഗ്രസ് വാഗ്ദാനം തള്ളിക്കളഞ്ഞു. ഭരണഘടനയിൽ സാമ്പത്തിക സംവരണത്തിന് സാധുതയില്ല. അത്തരമൊരു ബിൽ പാസാക്കാനായാൽതന്നെ ഭരണഘടന ഭേദഗതി കൊണ്ടുവരാതെ നടപ്പാവില്ല. കേന്ദ്രത്തിൽ അധികാരത്തിൽ വരുംവരെ കോൺഗ്രസിനെ പിന്തുണക്കുന്ന കാര്യത്തിൽ ഉറപ്പുപറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, ബി.ജെ.പിയെ എതിർക്കാൻ കോൺഗ്രസ് ഗുജറാത്തിൽ ജാതികളുമായി ചേർന്ന് മഴവിൽ കൂട്ടായ്മ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ഇത് ആത്യന്തികമായി അവർക്കുതന്നെ തിരിച്ചടിയുണ്ടാക്കുമെന്നും ബി.ജെ.പി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.